അഗത്തി: മാപ്പിള കലകളുടെയും സാഹിത്യ മികവിന്റെയും ചെപ്പ് തുറന്ന് എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഥമ “ലക്ഷദ്വീപ് സാഹിത്യോത്സവ്” സമാപിച്ചു. ഓൺലൈനിൽ ഉൾപ്പെടെ വിവിധ കാറ്റഗറികളിലായി അറുപത്തഞ്ചോളം മത്സരങ്ങള്‍ നടന്നു. വാശിയേറിയ പ്രഥമ സാഹിത്യോത്സവിൽ ചെത്ത്ലത്ത് ദ്വീപ് ജേതാക്കളായി. അഗത്തി, കടമത്ത് ദ്വീപുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. സർഗ്ഗ പ്രതിഭയായും കലാപ്രതിഭയായും ചെത്ത്ലത്ത് ദ്വീപിലെ അഷ്റഫലി സഖാഫി, സൈനുദ്ദീന്‍ ലത്തീഫി എന്നിവരെയും തെരഞ്ഞെടുത്തു.

ശനിയാഴ്ച ബാവ ഫക്റുദ്ധീൻ വലിയുല്ലാഹി മഖാം സിയാറത്തോടെ തുടക്കം കുറിച്ച് രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ വിവിധ മത രാഷ്ട്രീയ നേതാക്കള്‍ സംബന്ധിച്ചു.
സമാപന സമ്മേളനത്തില്‍ സയ്യിദ് സഹീർ ഹുസൈൻ ജീലാനി വിജയികളെ പ്രഖ്യാപിച്ചു. ഖാളി ചെറിയ കോയ മുസ്ല്യാർ, മുഹമ്മദ് മുസ്ലിയാര്‍, ചെറിയകോയ മുസ്ല്യാർ, അബ്ദു സമദ് ദാരിമി, അബൂബക്കര്‍ സഖാഫി, താജുദ്ധീൻ സഅദി തുടങ്ങിയവർ സംബന്ധിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക