കണ്ണൂർ: കണ്ണൂർ സർവകലാശാല അത്‌ലറ്റിക് മീറ്റിൽ പുരുഷന്മാരുടെ 400 മീറ്ററിൽ സ്വർണ്ണം നേടി ലക്ഷദ്വീപുകാരൻ. ആന്ത്രോത്ത് ദ്വീപിലെ മുഹമ്മദ് അബ്ദുൾ ജവാദ് ആണ് നേട്ടം കൊയ്തത്. തളിപ്പറമ്പ് സർ സയിദ് കോളേജിലെ മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിയാണ്.
ആന്ത്രോത്ത് ദ്വീപിലെ മുഹമ്മദ് ബാഹറിന്റെയും കമറുന്നിസബിയുടെയും മകനാണ്. ആദ്യമായാണ് 400 മീറ്ററിൽ മത്സരിക്കുന്നത്. കഴിഞ്ഞ വർഷം സർവകലാശാല ഡെക്കാത്തലണിൽ സ്വർണം നേടിയിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക