കൊച്ചി: ലക്ഷദ്വീപിലേക്ക് ഷൂട്ടിംഗിന് പോവുന്നതിനായി കൊച്ചി വില്ലിംഗ്ടൺ ഐലന്റിലെ ലക്ഷദ്വീപ് പാസഞ്ചർ സ്കാനിംഗ് സെന്ററിൽ എത്തിയ “ലൂസിഫർ ” എന്ന സിനിമയുടെ പിന്നണി പ്രവർത്തകരെ നാട്ടുകാരുടെ പ്രതിഷേധം കാരണം മടക്കി അയച്ചു. മദ്യപിച്ചെത്തിയ ഇവരെ കപ്പലിൽ കയറ്റാൻ അനുവദിക്കില്ല എന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സി.ഐ.എസ്.എഫ് ഇവരെ മടക്കി അയക്കുകയായിരുന്നു. ആദ്യം മദ്യപാനികളെ അനുകൂലിച്ച് നിന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ നാട്ടുകാർ ഒറ്റക്കെട്ടായി പ്രതിഷേധിച്ചപ്പോൾ ഗത്യന്തരമില്ലാതെ മുട്ടുമടക്കുകയായിരുന്നു. മോഹൻ ലാലിനെ നായകനാക്കി നിർമ്മിക്കുന്ന ലൂസിഫർ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക