കായികമായി അധ്വാനിക്കേണ്ട, മണിക്കൂറുകളോളം കമ്ബ്യൂട്ടറിന് മുന്നില്‍ ഇരിക്കേണ്ട;12 മണിക്കൂര്‍ ചെരിപ്പിട്ട് നടന്നാല്‍ മതി; ശമ്ബളമായി 4 ലക്ഷം വരെ ലഭിക്കും

0
771

കായികമായി അധ്വാനിക്കേണ്ട, മണിക്കൂറുകളോളം കമ്ബ്യൂട്ടറിന് മുന്നില്‍ ഇരുന്ന് കണ്ണ് കഴക്കുകയുമില്ല. മാസം നാല് ലക്ഷത്തിലധികം രൂപ ശമ്ബളമായും വാങ്ങാം.ഇനി ജോലി എന്താണെന്ന് കൂടി അറിഞ്ഞോളൂ, ചെരിപ്പിട്ട് 12 മണിക്കൂര്‍ ചെലവഴിക്കുക. ഒരു ചെരിപ്പ് കമ്ബനിയാണ് പുതിയ തസ്തികയിലേക്ക് അനുയോജ്യരായ ആളുകളെ തേടി പരസ്യം നല്‍കിയത്.കമ്ബനിയുടെ പുതിയ മോഡല്‍ ചെരിപ്പ് ധരിച്ച്‌ അതിനെ കുറിച്ചുള്ള അഭിപ്രായം പറയുകയാണ് ജോലി. കമ്ബനി നല്‍കുന്ന ചെരുപ്പുകള്‍ പന്ത്രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി ധരിക്കണം എന്നുമാത്രം. ബെഡ്റൂം അത്ലറ്റിക്സ് എന്ന കമ്ബനിയാണ് പരസ്യം നല്‍കിയിരിക്കുന്നത്.വിദ്യാര്‍ത്ഥികള്‍ക്കും പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവര്‍ക്കും വീട്ടില്‍ ഇരിക്കുന്നവര്‍ക്കും പറ്റിയ ജോലി എന്ന കുറിപ്പോടെയാണ് കമ്ബനിയുടെ പരസ്യം. ചെറിയൊരു തടസ്സമെന്താണെന്നു വച്ചാല്‍ ഇന്ത്യയിലല്ല ജോലി. ബ്രിട്ടനിലാണ് ജോലി ചെയ്യേണ്ടത്.കമ്ബനിയുടെ പരസ്യം ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ആകെ രണ്ട് പേര്‍ക്കാണ് ജോലിക്ക് അവസരം ലഭിക്കുക എന്നും കമ്ബനി അറിയിച്ചിട്ടുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here