ഛണ്ഡീഗഡ്: ഇന്ത്യയിലെ ആദ്യ എയര്‍ ടാക്സി സര്‍വീസ് ഛണ്ഡീഗഡില്നിന്ന് ആരംഭിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് ആദ്യ സര്‍വീസിന് പച്ചക്കൊടി കാട്ടിയത്. ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍വീസ് ആരംഭിച്ചത്.
രാജ്യത്ത് ആദ്യമായാണ് ചെറിയ വിമാനം എയര്‍ ടാക്സിയായി ഉപയോഗിക്കുന്നത്. ഛണ്ഡീഗഡില്നിന്ന് ഹിസാറിലേക്കായിരുന്നു ആദ്യ സര്‍വീസ്.
ജനുവരി 18 മുതല്‍ ഹിസാറില്‍നിന്ന് ഡെറാഡൂണിലേക്ക് സര്‍വീസ് ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക