ന്യൂഡെല്‍ഹി: 2021 വര്‍ഷത്തെ നീറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍വച്ച് ഏപ്രില്‍ 18-നാകും പരീക്ഷ നടത്തുക. മൂന്നു മണിക്കൂര്‍ 30 മിനിറ്റാകും പരീക്ഷ. 300 ചോദ്യങ്ങളാണുണ്ടാവുക.
അതേസമയം, സാഹചര്യത്തിനനുസരിച്ച് പരീക്ഷാതീയതില്‍ മാറ്റമുണ്ടായേക്കാമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന് (എന്‍ ബി ഇ) അറിയിച്ചു.
പി ജി പ്രവേശന പരീക്ഷയെഴുതാനുദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 30-ന് മുന്‍പായി എംബിബിഎസ് ബിരുദവും ഇന്റേണ്‍ഷിപും പൂര്‍ത്തിയാക്കിയിരിക്കണം. അപേക്ഷാ ഫോം ഔദ്യോഗിക വെബ് സൈറ്റുകളില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക