കവരത്തി: രാഹുൽ ഗാന്ധി എം പി യുടെ ഭാരത് ജോഡോ യാത്രയുടെ അലയൊലികൾ ലക്ഷദ്വീപിലും. ഇന്നലെ ലക്ഷദ്വീപ് ആസ്ഥാനമായ കവരത്തിയിൽ ദ്വീപിലെ ഭാരത് ജോഡോ യാത്രക്ക് തുടക്കമായി. കവരത്തി മുതൽ ആന്ത്രോത്ത് വരെ നീളുന്ന യാത്ര ലക്ഷദ്വീപ് ടെറിറ്റോറിയൽ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ഹംദുള്ള സഈദ് നയികുന്നത്. ഫെബ്രുവരി 10 നാണ് യാത്ര അവസാനിക്കുക. ജനദ്രോഹ നയത്തിനെതിരെ ജനകീയ പ്രതിരോധം എന്നതാണ് യാത്രയുടെ മുദ്രാവാക്യം. ഇന്നലെ കവരത്തിയിൽ തുടങ്ങിയ യാത്ര 17,18 തിയതികളിൽ അഗത്തി. 19, 20, 21 തിയതികളിൽ അമിനി. 22, 23 തിയതികളിൽ കടമത്ത്. 27 ന് കിൽത്താൻ. 28, 29 തിയതികളിൽ ചെത്ത്ലാത്ത്. 30 ന് ബിത്ര. ഫെബ്രുവരി 1, 2, 3, 4 തിയതികളിൽ മിനിക്കോയ്. 5, 6 തിയതികളിൽ കൽപേനി ദ്വീപുകളിൽ യാത്ര തുടർന്ന് 7, 8, 9, 10 ന് ആന്ത്രോത്തിൽ അവസാനിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക