ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലാണ് 100 മീറ്റര്‍ ഓട്ടത്തിലെ ലോക റെക്കോര്‍ഡ് എങ്കിലും കുറഞ്ഞ സമയം കൊണ്ട് 100 മീറ്റര്‍ മറികടന്നിരിക്കുകയാണ് കര്‍ണാടകയില്‍ കാളയോട്ട മത്സരക്കാരന്‍. ദക്ഷിണ കന്നഡയില്‍ നടന്ന കമ്ബളമത്സരത്തില്‍ ശ്രീനിവാസ ഗൗഡയാണ് അതി വേഗത്തില്‍ ഒടിയത്.
സിന്തറ്റിക് ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ വേഗതയെയാണ് ചെളിക്കണ്ടത്തിലെ ട്രാക്കില്‍ ഈ കന്നഡക്കാരന്‍ മറികടന്നത്. മൂടബദ്രിയിലെ ചെളിട്രാക്കില്‍ നടന്ന മല്‍സരത്തില്‍ 28വയസുകാരന്‍ ശ്രീനിവാസ ഗൗഡ കന്നുകാലികളെ തെളിച്ച് ഓടിത്തീര്‍ത്തത് 142.5മീറ്റര്‍. ഇതിനെടുത്ത സമയം 13.62 സെക്കന്‍ഡ്. ഈ ഓട്ടത്തെ നൂറുമീറ്ററാക്കി ചുരുക്കി, സമയം കണക്കാക്കുമ്ബോള്‍ 9.55 സെക്കന്‍ഡാണ്. നൂറുമീറ്ററില്‍ ബോള്‍ട്ടിന്റെ ലോകറെക്കോര്‍ഡ് 9.58സെക്കന്‍ഡ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക