ചെടി കണ്ടാല്‍ ഒറ്റനോട്ടത്തില്‍ കൈതച്ചക്കയുടെ ഇലയാണെന്ന് തോന്നും. എങ്കില്‍ തെറ്റി, ഈ ഇലയില്‍ മുള്ളില്ല. ചോറിലും പുട്ടിലും ബിരിയാണിയിലുമൊക്കെ മണം കിട്ടാന്‍ വേണ്ടി ഉപയോഗിക്കുന്നതാണ് ഈ ഇല. ഇതിന്റെ ഇല ഉപയോഗിക്കുന്നതുകൊണ്ട് ചോറ്റിലയെന്നും ബിരിയാണിക്കൈതയെന്നും പേരുണ്ട്. നമ്മുടെ ദ്വീപുകളിൽ നിരവധിയായി കാണപ്പെടുന്ന ഈ ഇലയെ നമ്മൾ ദ്വീപുകാർ “ബിരിയാണിച്ചൊപ്പ്” എന്ന് വിളിക്കുന്നു. നല്ല അഴകുള്ള ഈ ചെടിയെ ചിലര്‍ രംഭച്ചെടിയെന്നും വിളിക്കും. വയനാട്ടിലിത് ഗന്ധപ്പുല്ലാണ്. ഇലകള്‍ക്കടിയിലെ നാരുകളിലുള്ള അസറ്റയില്‍ പൈറോളിന്‍ എന്ന രാസവസ്തുവാണ് ഇതിന് സുഗന്ധം നല്‍കുന്നത്. ഇലകള്‍ ഉണക്കുകയോ തിളയ്ക്കുന്ന വെള്ളത്തില്‍ ഇടുകയോ ചെയ്യുമ്ബോള്‍ ബിരിയാണി അരിയുടെ മണമാണുണ്ടാവുന്നത്. ചെടിയുടെ ചുവട്ടില്‍ നിന്നു പൊട്ടുന്ന കുഞ്ഞു തൈകള്‍ പറിച്ചുനട്ട് ഇത് വളര്‍ത്താം.

ഏത് കാലാവസ്ഥയിലും നന്നായി വളരും. ജൈവ വളങ്ങള്‍ മതി. അഞ്ച് അടിവരെ ഉയരം വെക്കും. ചട്ടിയിലും ഗ്രോബാഗിലും വളര്‍ത്താം.
തൈ അഞ്ചാറു മാസമായാല്‍ ഇലനുള്ളാം. ഇലയിട്ട് ചായ ഉണ്ടാക്കാം. കൂടാതെ വായ്നാറ്റം ഒഴിവാക്കാന്‍ ഇല ചവച്ചു തുപ്പിയാല്‍ മതി. ഇതില്‍ ആന്റി ഓക്‌സിഡന്റ്സ് ധാരാളമുണ്ട്. ഐസ്‌ക്രീം, പുഡിങ്, മധുരവിഭവങ്ങള്‍ എന്നിവയിലും ഉപയോഗിക്കാവുന്നതാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക