മുംബൈ: വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് പൗരത്വം തെളിയിക്കാന്‍ മതിയായ രേഖയാണെന്ന് മുംബൈ കോടതി. 2017ല്‍ ബംഗ്ലാദേശില്‍നിന്ന് കുടിയേറി അനധികൃതമായി താമസിക്കുന്നു എന്നാരോപിച്ച് നഗരത്തിലെ മാന്ഖുര്ദില്നിന്ന് അറസ്റ്റ് ചെയ്ത ദമ്ബതികളെ വെറുതെവിട്ട വിധിപ്രഖ്യാപനത്തിലാണ് കോടതിയുടെ പരാമര്‍ശം.

വ്യക്തി നുണപറഞ്ഞേക്കാം എന്നാല്‍, രേഖകള്‍ നുണപറയില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ ആധാര്‍, പാന്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവ പൗരത്വ രേഖയല്ലെന്നും കോടതി പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക