നെഹ്റു യുവകേന്ദ്രയില്‍ 356 യൂത്ത് വൊളന്റിയര്‍ ഒഴിവുകള്‍

0
348

നെഹ്റു യുവകേന്ദ്രയിൽ നാഷണൽ യൂത്ത് വൊളന്റിയർമാരുടെ ഒഴിവുകളുണ്ട്. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലായി 356 ഒഴിവുകളാണുള്ളത്. ഒരു ബ്ലോക്കിൽ രണ്ടുപേരെവീതവും കംപ്യൂട്ടർപരിജ്ഞാനമുള്ള രണ്ടുപേരെ ജില്ലാ ഓഫീസുകളിലുമാണ് നിയമിക്കുക. ഒരുവർഷത്തേക്കായിരിക്കും നിയമനം. പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കുകൂടി കാലാവധി നീട്ടിനൽകാം.

യോഗ്യത: പത്താംക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവർ, കംപ്യൂട്ടർ പരിജ്ഞാനമുള്ളവർ, യൂത്ത് ക്ലബ്ബ് അംഗങ്ങൾ എന്നിവർക്ക് മുൻഗണന ലഭിക്കും.

പ്രായപരിധി:2021 ഏപ്രിൽ 1-ന് പ്രായം 18 വയസ്സ് തികയുകയും 29 വയസ്സ് കവിയാനുംപാടില്ല. റെഗുലർ കോഴ്സുകൾക്ക് പഠിച്ചുകൊണ്ടിരിക്കുന്നവരും മറ്റ് സ്ഥിരം ജോലികളുള്ളവരും അപേക്ഷിക്കാൻ യോഗ്യരല്ല. പ്രതിമാസം 5000 രൂപ ഓണറേറിയമായി ലഭിക്കും.

വിശദവിവരങ്ങൾ www.nyks.nic.in എന്ന വെബ്സൈറ്റിലുണ്ട്. ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. നെഹ്റു യുവകേന്ദ്രയുടെ ജില്ലാ ഓഫീസുകളിൽനിന്ന് വിശദവിവരങ്ങൾ ലഭിക്കും. ഓഫീസിൽ നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ജനന സർട്ടിഫിക്കറ്റ്/എസ്.എസ്.എൽ.സി., ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയും അവയുടെ കോപ്പിയുമായെത്തിയാൽ ജില്ലാ ഓഫീസിൽ അപേക്ഷ നേരിട്ട് നൽകാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 20.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here