കൊല്ലം: തുറമുഖത്തെ ആറ് എമിഗ്രേഷൻ കൗണ്ടറുകളുടെ നിർമാണം മാർച്ചിൽ പൂർത്തിയാകും. ചരക്ക് ഗതാഗതത്തോടോപ്പം, വിനോദ സഞ്ചാര സാധ്യതകളും വർധിക്കുമെന്നാണ് വിലയിരുത്തൽ. മന്ത്രിമാർ തുറമുഖം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി.
അന്തർദേശീയ കപ്പൽ ഗതാഗതത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യവികസനം മുന്നിൽ കണ്ടാണ് പ്രവർത്തനങ്ങൾ. മന്ത്രിമാരായ കെ.എൻ. ബാലഗോപാലും ജെ.ചിഞ്ചുറാണിയും തുറമുഖ വികസനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
കേന്ദ്ര സർക്കാർ അനുമതിക്കായി നിഷ്കർഷിച്ചിരിക്കുന്ന
എമിഗ്രേഷൻ കൗണ്ടറുകളുടെ നിർമാണം മാർച്ചിൽ പൂർത്തിയാകും. ആറു കൗണ്ടറുകളാണ് നിർമിക്കുക.
ചരക്ക് ഗതാഗതത്തിനൊപ്പം ആഭ്യന്തര യാത്രക്കാർക്കും തുറമുഖം പ്രയോജനപ്പെടുത്താനാണ് തീരുമാനം. കപ്പലുകൾക്ക് വന്നു പോകാൻ പറ്റുന്നതിന്
നിലവിൽ തുറമുഖത്തിന്റെ ആഴം എഴു മീറ്റർ ആണ്. ഇത് പന്ത്രണ്ടു മീറ്റർ വരെയാക്കുന്നതിന് കിറ്റ്കോ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
വാർഫുകളുടെ നവീകരണവും ഉണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു.
ലക്ഷദ്വീപിൽ നിന്ന് ചരക്ക്, യാത്രാ കപ്പൽ സർവീസ് തുടങ്ങുന്നതു സംബന്ധിച്ച് ലക്ഷദ്വീപ് ഭരണകേന്ദ്രവുമായി ചർച്ചകൾ നടത്തിയെന്നും മന്ത്രിമാർ അറിയിച്ചു. #lakshadweep
കടപ്പാട്: #ManoramaNews
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക