കവരത്തി: ലക്ഷദ്വീപിലും അയൽ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ലക്ഷദ്വീപ് ഭരണകൂടം കൂടുതൽ ഇളവുകൾ അനുവദിച്ചു. പുതുക്കിയ എസ്.ഒ.പിയിൽ രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ളവയെ കുറിച്ച് പരാമർശമില്ല. എന്നാൽ വൻകരയിൽ നിന്നും വരുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബ്ബന്ധമാണ്. മാസ്ക് ഉൾപ്പെടെയുള്ള കോവിഡ് മുൻകരുതലുകൾ പാലിക്കണം.

സി.ആർ.പി.സി 144 വകുപ്പ് പ്രകാരം നാലോ അതിൽ കൂടുതലോ ആളുകൾ കൂട്ടം കൂടുന്നത് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് പിൻവലിച്ചതായി ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു. കോവിഡ് കേസുകൾ ക്രമാതീതമായി കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക