കൊച്ചി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. ട്യൂണ മത്സ്യകയറ്റുമതിയിലുണ്ടായ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ ചോദ്യം ചെയ്യൽ. കൊച്ചി ഇഡി ഓഫീസിലാണ് മുഹമ്മദ് ഫൈസലിനെ ചോദ്യം ചെയ്യുന്നത്.
എംപിയുടെ അനന്തിരവൻ ഭാഗമായ ശ്രീലങ്കൻ കമ്പനിക്ക് ട്യൂണ മത്സ്യം കയറ്റുമതി ചെയ്തതിലുണ്ടായ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഏതാനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് മത്സ്യ കയറ്റുമതിയിൽ അഴിമതി നടത്തിയെന്നാണ് ആരോപണം.
അന്താരാഷ്ട്ര വിപണയിൽ കിലോയ്ക്ക് 400 രൂപ വിലയുളള ട്യൂണ മത്സ്യം പ്രാദേശിക മത്സ്യത്തൊഴിലാളികളിൽ നിന്ന് ലക്ഷദ്വീപ് കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (എൽസി എം എഫ്) വഴി സംഭരിച്ച് എസ്ആർടി ജനറൽ മർച്ചന്റ്‌സിന് കയറ്റുമതി ചെയ്തുവെന്നും, എന്നാൽ എൽസി എം എഫിന് കമ്പനി പണം നൽകാത്തതിനാൽ ഫെഡറേഷനും പ്രാദേശിക മത്സ്യത്തൊഴിലാളികൾക്കും വൻ വരുമാനനഷ്ടമുണ്ടായതായി ആക്ഷേപമുണ്ട്.
കടപ്പാട്: റിപ്പോർട്ടർ
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക