ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ടോം വടക്കന്റെ ബി.ജെ.പി പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ.
വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് ‘വടക്കന്‍….? ഇല്ല ഇല്ല അദ്ദേഹം പാര്‍ട്ടിയിലെ വലിയ നേതാവൊന്നും അല്ല’ എന്നായിരുന്നു രാഹുലിന്റെ മറുപടി. മുതിര്‍ന്ന നേതാവും കോണ്‍ഗ്രസിന്റെ വക്താവുമായ ടോം വടക്കന്‍ വ്യാഴാഴ്ചയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
വടക്കൻ വലിയ നേതാവല്ലെങ്കിൽ പിന്നെ ആരാണ് കോൺഗ്രസിലെ വലിയ നേതാവെന്ന് ബിജെപി എംപി രാകേഷ് സിൻഹ തിരിച്ചടിച്ചു. വടക്കൻറെ ബിജെപി പ്രവേശനെത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു എന്നാണ് കോണ്‍ഗ്രസ് വക്താവ് രൺദീപ് സിങ്ങ് സുർജേവാല പ്രതികരിച്ചത്.
കോണ്‍ഗ്രസിനെ ഞെട്ടിച്ചായിരുന്നു എ.ഐ.സി.സി മുന്‍വക്താവും മലയാളിയുമായ ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത പുറത്തുവന്നത്. പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് ടോം വടക്കന്‍ വിശദീകരിക്കുന്നു. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയ്ക്കാണ് ടോം വടക്കന്‍ തീരുമാനം പ്രഖ്യാപിച്ചത്.
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് ടോം വടക്കന്‍ അംഗത്വം സ്വീകരിക്കുകയായിരുന്നു. ദേശസ്നേഹം കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും പുല്‍വാമ അക്രമണ സമയത്തെ കോണ്‍ഗ്രസിന്റെ പ്രസ്താവന വേദനിപ്പിച്ചെന്നുമായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ടോം വടക്കന്‍ നല്‍കിയ വിശദീകരണം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക