കൊറോണ ഭീതി; ആന്തമാന്‍ ആന്റ് നിക്കോബാറില്‍ ടൂറിസം നിര്‍ത്തിവെച്ചു

0
827

പോര്‍ട്ട് ബ്ലെയര്‍: ലോക വ്യാപകമായി മഹാമാരിയായ കൊവിഡ് 19 ഭീതി വിതയ്ക്കുമ്ബോള്‍ കടുത്ത നിയന്ത്രങ്ങളുമായി കേന്ദ്ര ഭരണ പ്രദേശമായ ആന്തമാന്‍ ആന്റ് നിക്കോബാര്‍ ഭരണകൂടം. ആന്തമാന്‍ ആന്റ് നിക്കോബാറില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. രോഗ വ്യാപനം തടയുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നടപടി. മാര്‍ച്ച്‌ 17 മുതല്‍ ഈ മാസം 26 വരെയാണ് ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. കൂടാതെ ജട്ടികള്‍, ബീച്ചുകള്‍ അടക്കം എല്ലാ അടയ്ക്കും.

അതേസമയം, രാജ്യത്ത്​ കൊറോണ വൈറസ്​ പടരുന്ന പശ്ചാത്തലത്തില്‍ പാര്‍ലമ​െന്‍റ്​ സന്ദര്‍ശക പാസ്​ നല്‍കുന്നത്​ താല്‍കാലികമായി നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നതു വരെയാണ്​ പാസ്​ വിതരണം നിര്‍ത്തിയത്​.

ലോക്​സഭ സെക്രട്ടറി ജനറല്‍ സ്​നേഹലത ശ്രീവാസ്​തവ ഇതുസംബന്ധിച്ച വിജ്ഞാപനത്തില്‍ ഒപ്പുവെച്ചു. പബ്ലിക് ഗാലറി പാസുകളും ടെണ്ടര്‍ അഭ്യര്‍ഥനകളും ശിപാര്‍ശ ചെയ്യരുതെന്ന് അംഗങ്ങളോട് അഭ്യര്‍ഥിക്കുന്നതായും അംഗങ്ങള്‍ സഹകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയ​ുന്നു.

കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബജറ്റ് സമ്മേളനം വെട്ടിക്കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി ഹര്‍സിമ്രത്ത് കൗര്‍​ ഉള്‍പ്പെടെയുള്ള ചില എം.പിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യത്തില്‍ ഒരു സൂചനയും നല്‍കിയിട്ടില്ല. ബജറ്റ് സമ്മേളനത്തി​​െന്‍റ രണ്ടാം പകുതി ഏപ്രില്‍ മൂന്നിന് സമാപിക്കും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here