പ്ലാസ്റ്റിക്കുകൾ പെറുക്കി ശേഖരിച്ച് മാതൃകാ ശുചീകരണവുമായി കാരക്കാട് ക്ലബ്.

0
271

ആന്ത്രോത്ത്: ‌കാരക്കാട് യങ് ചാലഞ്ചേഴ്സ് ക്ലബ്ബ് എല്ലാ മാസവും രണ്ട് തവണയായി നടത്തിവരുന്ന ക്ലീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ആന്ത്രോത്ത് ബ്രൈക് വാട്ടറിന് അടുത്തുള്ള കടപ്പുറം (MM ബീച്ച്) വൃത്തിയാക്കി. കടലിൽ തീരത്ത് അടിഞ്ഞ്കൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പെറുക്കിയെടുത്ത് അത് ചാക്കിൽ നിറച്ച് അധികാരികളെ ഏൽപ്പിച്ചു. 13 ആളുകൾ ചേർന്ന് 25 ഓളം ചാക്കുകളിലായി എകദേശം 275 kg പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് കടപ്പുറത്ത് നിന്ന് മാറ്റിയത്. രണ്ട് വർഷമായി തുടർന്ന് വരുന്നതാണ് ഈ ക്ലീനിംഗ് പരിപാടി. കേവലം മത്സരത്തിനു വേണ്ടി മാത്രം വർഷത്തിൽ ഒരു പ്രാവശ്യം നടത്തുന്ന പ്രവർത്തനമല്ല എന്നും, പരിസ്ഥിതി സംരക്ഷണത്തിന്ന് ഉള്ള എളിയ ശ്രമമാണെന്നും ക്ലബ്ബ് ഭാരവാഹികൾ ഓർമപ്പെടുത്തുകയും നാട്ടുകാരുടെ മുഴുവൻ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. കുടാതെ മത്സ്യബദ്ധന വലകളിൽ പ്ലാസ്റ്റിക്ക് കുപ്പികൾ കെട്ടി വക്കുംബോൾ അത് പൊട്ടി കടൽ തീരത്ത് അടിഞ്ഞ് കൂടുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു , ഇത് പവിഴപുറ്റുകളെ തന്നെ നേരിട്ട് ബാധിക്കുന്ന പരിസ്ഥിതി മലിനീകരണം ആയതിനാൽ ഈ വിഷയം അധികാരികളെ ധരിപ്പിക്കാനും ക്ലബ്ബ് തീരുമാനിച്ചു.

Advertisement

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here