ന്യൂഡൽഹി: (www.dweepmalayali.com) എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുവർഷത്തില്‍ കൂടുതൽ സമൃദ്ധിയും, നല്ല ആരോഗ്യവും കൊണ്ടുവരട്ടെയെന്നു പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്ന് ട്വിറ്റര്‍ അക്കൌണ്ടിലൂടെ മലയാളത്തിലായാരുന്നു പ്രധാനമന്ത്രി വിഷു ആശംസകൾ പങ്കുവെച്ചത്.
വിഷു ആശംസകൾ! പുതുവർഷം പുതിയ പ്രതീക്ഷകളും, കൂടുതൽ സമൃദ്ധിയും, നല്ല ആരോഗ്യവും കൊണ്ടുവരട്ടെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ വൈവിധ്യത്തിൽ അഭിമാനിക്കുന്നു. രാജ്യത്തുടനീളം ആളുകൾ വിവിധ ആഘോഷങ്ങൾ ആഘോഷിക്കുകയാണ്. ഈ പ്രത്യേക അവസരത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക