ബെംഗളൂരു: (www.dweepmalayali.com) കര്‍ണാടക നിയസഭയിലേക്ക് അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങി. മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിലായിരിക്കും മത്സരിക്കുക.
നേരത്തെ അദ്ദേഹം രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ചാമുണ്ഡേശ്വരിയില്‍ മാത്രമാണ് അദ്ദേഹത്തിന്റെ പേരുള്ളത്. സിദ്ധരാമയ്യ നേരത്തെ മത്സരിച്ചിരുന്ന വരുണ മണ്ഡലത്തില്‍ മകന്‍ ഡോ.യതീന്ദ്രയാണ് മത്സരിക്കുന്നത്.
224 അംഗ നിയമസഭയിലേക്ക് മെയ് 12-നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. മെയ് 15-ന് വോട്ടെണ്ണലും. മുഖ്യപ്രതിപക്ഷമായ ബിജെപി തങ്ങളുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ആദ്യഘട്ടപട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യദ്യൂരപ്പ ശികരിപുരയില്‍ നിന്നാണ് ജനവിധി തേടുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക