ഇന്ത്യയില്‍ 150 കോടിയുടെ ലഹരിമരുന്നുമായി പാക് പൗരന്‍മാര്‍ അറസ്റ്റില്‍

0
634

അഹമ്മദാബാദ്: നൂറ്റിയന്‍പത് കോടിയുടെ ഹെറോയിന്‍ ലഹരിമരുന്നുമായി എട്ട് പാകിസ്ഥാന്‍ പൗരന്‍മാര്‍ പിടിയില്‍. ഗുജറാത്ത് തീരത്തുനിന്നും വ്യാഴാഴ്ച രാവിലെയോടെയാണ് ഇവര്‍ പിടിയിലായതെന്ന് ആന്റി ടെററിസം സ്‌ക്വാഡ് (എ.ടി.എസ്) അറിയിച്ചു. എ.ടി.എസും തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയ നീക്കത്തില്‍ കച്ച്‌ ജില്ലയിലെ ജഖൗ തുറമുഖത്തിനടുത്തു നിന്നാണ് ഇവരുടെ ബോട്ട് കണ്ടെത്തിയത്. ഇന്ത്യയെയും പാകിസ്ഥാനെയും വേര്‍തിരിക്കുന്ന ഇന്റര്‍നാഷണല്‍ മാരിടൈം ബൗണ്ടറിക്ക് സമീപത്തുനിന്നുമാണ് ഇവര്‍ പിടിക്കപ്പെട്ടത്.

പാകിസ്ഥാന്‍ ബോട്ടിലെ ലഹരിമരുന്ന് കടത്തലിനെക്കുറിച്ചുള്ള വിവരം ദേവ്ഭൂമി-ദ്വാരക ജില്ലാ പൊലീസിന്റെ പ്രത്യേക ഓപ്പറേഷന്‍ സംഘവും എ.ടി.എസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ഏജന്‍സികളുമായി പങ്കുവെച്ചു. 30 കിലോ ഹെറോയിനാണ് ബോട്ടില്‍ നിന്നും പിടിച്ചെടുത്തത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 150 കോടി രൂപയോളം വിലവരുമെന്ന് എ.ടി.എസ് പറയുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here