ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പവിഴദ്വീപുകളാണ് ഇന്ത്യയുടെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്. കേരളത്തോട് ഏറെ അടുത്തു കിടക്കുന്നതിനാൽ അവശ്യസാധനങ്ങൾക്ക് മുതൽ വിദഗ്ധ ചികിത്സയ്ക്കായി വരെ കേരളത്തേയാണ് ലക്ഷദ്വീപ് സമൂഹം ആശ്രയിക്കുന്നത്. എന്നാൽ കേരളക്കാർക്ക് ലക്ഷദ്വീപ് സന്ദർശിക്കണമെങ്കിൽ നിയമത്തിന്റെ നൂലാമാലകൾ ഒത്തിരിയാണ്. എന്തൊക്കെയാണ് ആ നൂലാമാലകൾ. ലക്ഷദ്വീപ് സന്ദർശനത്തിന് വേണ്ട പെർമിറ്റ് എങ്ങിനെ സംഘടിപ്പിക്കാം. സ്പോൺസർമാരെ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്. ഒരാളുടെ ദ്വീപ് യാത്രയുടെ ചിലവ് എത്രയാവും. ദ്വീപിൽ എത്തിയാൽ എന്തൊക്കെ ജല വിനോദങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത് തുടങ്ങി ലക്ഷദ്വീപ് യാത്ര സ്വപ്നം കാണുന്ന ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ലക്ഷദ്വീപിലെ കവരത്തി ദ്വീപ് സ്വദേശി മുഹമ്മദ് സാദിഖ് വിവരിക്കുന്നു.
ദ്വീപുകാരനായ ഒരാൾ തയ്യാറാക്കുന്ന ആദ്യ യാത്രാ വിവരണ വീഡിയോ കൂടിയാണിത്. ലക്ഷദ്വീപ് സന്ദർശനം സ്വപ്നം കാണുന്ന ഓരോ മലയാളിയും കണ്ടിരിക്കേണ്ട വീഡിയോ. യാത്രകളെ പ്രണയിക്കുന്ന നിങ്ങളുടെ സൗഹൃദ ഗ്രൂപ്പുകളിൽ ഈ വീഡിയോ തീർച്ചയായും ഷെയർ ചെയ്യുക. ലക്ഷദ്വീപ് നിങ്ങളെ കാത്തിരിക്കുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക