കിൽത്താൻ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് എൻ.എസ്.യൂ.ഐ കിൽത്താൻ യൂണിറ്റ്. കറന്റ് ചാർജ്‌വർദ്ധനവ്, റേഷൻ അരിയുടെ വിലവർദ്ധനവ്, വിദ്യാർത്ഥികളുടെ മടങ്ങി കിടക്കുന്ന പഠന ടൂർ എന്നീ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രതിഷേധ മാർച്ച്.
എൻ.എസ്.യൂ.ഐ കിൽത്താൻ യൂണിറ്റ് പ്രസിഡന്റ് മുജ്തബാ, കിൽത്താൻ ബി.സി.സി പ്രസിഡന്റ് പി റഹ്മത്തുള്ള, കിൽത്താൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജലീൽ, എൻ.എസ്.യൂ.ഐ സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് റമീസ്, ബർഹനുദ്ധീൻ, എൻ.എസ്.യൂ.ഐ കിൽത്താൻ യൂണിറ്റ് ജനറൽ സെക്രട്ടറി ഒ.പി സൈദുദ്ധീൻ, എൻ.എസ്.യൂ.ഐ ട്രഷറർ മുഹമ്മദ് കാസിം, എൻ.എസ്.യൂ.ഐ സംസ്ഥാന കോ-ഓർഡിനേറ്റർ മുബീൻ സംറൂദ് എന്നിവർ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക