ആന്ത്രോത്ത്: ആന്ത്രോത്ത് ആശുപത്രിയിൽ പ്രതിഷേധ സമരം നടത്തി ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ്. ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാത്തതും അവശ്യ മരുന്നുകളുടെ ലഭ്യതകുറവുമാണ് വിഷയം. നിലവിലെ സാഹചര്യത്തിൽ ആശുപത്രിയിൽ എത്തുന്ന രോഗികളെ ചികിൽസിക്കാൻ മതിയായ ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. മാത്രമല്ല മരുന്നുകളൊക്കെ പുറത്ത് നിന്നും ഉയർന്ന വില കൊടുത്ത് വാങ്ങേണ്ടി വരുകയാണ് ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയത്.

ആന്ത്രോത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആഷിഖ് പി പി യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കുന്നാശാട പൂക്കുഞ്ഞി ഉദ്ഘാടനം ചെയ്തു.
ഫിഷർമാൻ കോൺഗ്രസ് ദേശിയ വൈസ് ചെയർമാൻ HK റഫീഖ് സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. സമരക്കാർ മെഡിക്കൽ ഓഫീസർക്ക് ആവശ്യങ്ങൾ ഉന്നയിച്ച് മെമ്മോറാണ്ടം നൽകി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക