സ്വപ്നതുല്ല്യമായ തുടക്കവുമായി ആതിഥേയരായ റഷ്യ; സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകര്‍ത്ത് ഉദ്ഘാടന മത്സരത്തില്‍ റഷ്യന്‍ കുതിപ്പ്

0
990
www.dweepmalayali.com

മോസ്‌കോ: സ്വപ്നതുല്ല്യമായ ഒരു തുടക്കവുമായി ആതിഥേയരായ റഷ്യ. ആദ്യ മത്സരത്തിൽ ഏഷ്യയുടെ പ്രതിനിധിയായ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് റഷ്യ തകർത്തത്. പകുതി സമയത്ത് മടക്കമില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു റഷ്യ. യൂറി ഗസിൻസ്കി (12), ഡെനിസ് ചെറിഷേവ് (43, 90+1), ആർട്ടം സ്യൂബ (71), അലക്സാണ്ടർ ഗോളോവിൻ (90+4) എന്നിവരാണ് ഗോളുകൾ നേടിയത്.

രണ്ട് ഗോള്‍ നേടിയ ഡെന്നീസ് ഷെ‌ര്‍ഷേവികും, യുറി ഗസിന്‍സ്കി, സ്യൂബ എന്നിവരാണ് റഷ്യയക്ക് മികച്ച വിജയം സമ്മാനിച്ചത്. 13 മിനിറ്റില്‍ യൂറി ഗസിന്‍സ്‌കിയിലിലൂടെ ആദ്യ ഗോള്‍ നേടിയ റഷ്യ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഡെന്നീസ് ഷെ‌ര്‍ഷേവിലൂടെ ഗോള്‍ ഉയര്‍ത്തുകയായിരുന്നു.

കാലിന് പരിക്കേറ്റ് പിൻവാങ്ങിയ അലൻ സഖയേവിന് പകരമാണ് ചെറിഷേവ് കളിക്കാനിറങ്ങിയത്. കോർണറിനുശേഷം ഗോളോവിൻ തൊടുത്ത ക്രോസ് ഒന്നാന്തരമായി കണക്ട് ചെയ്താണ് ഗസിൻസ്കി ഈ ലോകകപ്പിലെ ആദ്യ ഗോൾ നേടിയത്. 90+3: റഷ്യയുടെ അഞ്ചാം ഗോൾ. ഫ്രീകിക്കിൽ നിന്ന് ഗൊളോവിനാണ് ഗോൾ നേടിയത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here