കവരത്തി: കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധം പുകയുന്നതിനിടെ ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ ഇന്നലെ ലക്ഷദ്വീപിലെത്തി. ഒരാഴ്ച നീണ്ട് നിൽകുന്ന സന്ദർശനത്തിൽ ലക്ഷദ്വീപിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ പുരോഗതി പ്രഫുൽ പട്ടേൽ വിലയിരുത്തും. അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനം കണക്കിലെടുത്ത് ലക്ഷദ്വീപിലെ ജനങ്ങള്‍ ഇന്നലെ കരിദിനം ആചരിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതലയേറ്റടുത്തതിന് ശേഷം പ്രഫുൽ പട്ടേൽ ദ്വീപുകളിലേക്ക് നടത്തുന്ന മൂന്നാമത്തെ സന്ദർശനമാണ് ഇത്. എന്നാൽ, കഴിഞ്ഞ രണ്ട് തവണയും ഉണ്ടായിരുന്ന സാഹചര്യമല്ല ഇന്ന് ദ്വീപുകളിലുള്ളത്. ലക്ഷദ്വീപിന്റെ ചരിത്രത്തില്ലില്ലാത്ത വിധം തദ്ദേശീയരായ ജനത പ്രക്ഷോഭ രംഗത്താണ്. സേവ് ലക്ഷ്ദീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ദ്വീപ് ജനത പ്രഫുൽ ഖോഡാ പട്ടേലിന്റെ സന്ദര്‍ശനം കരിദിനമാക്കി ആചാരിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക