കൊച്ചി: ലക്ഷദ്വീപിൽ പൂർണ ബീഫ് നിരോധനം ഏർപ്പെടുത്താനാണോ ഉദ്ദേശിക്കുന്നതെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു. നിലവിൽ പുറപ്പെടുവിച്ചിട്ടുള്ളത് കരട് ചട്ടങ്ങൾ മാത്രമാണന്നും തർക്കങ്ങളും ശുപാർശകളും പരിഗണിച്ചതിനു ശേഷം രാഷ്ട്രപതിയാണ് അന്തിമ ‘ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുന്നതെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു.
ഭൂമി വികസനത്തിന് പ്രത്യേക ചാർജ് ഈടാക്കാനുള്ള ഭരണകൂടത്തിൻ്റെ നടപടിയിൽ അപാകതയില്ലന്ന് കോടതി അഭിയായപ്പെട്ടു. മൃഗങ്ങളെ കൈമാറ്റം ചെയ്യുന്നതിനും കശാപ്പ് ചെയ്യുന്നതിനും ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ്റെ അനുമതി വേണമെന്ന വ്യവസ്ഥയിലും അപാകതയില്ലന്ന് കോടതി പറഞ്ഞു. ഭരണകൂടത്തിൻ്റെ അധികാരങ്ങൾ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാവാരുതെന്നു മാത്രമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
ദ്വീപിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്ക്കാരങ്ങൾ ചോദ്യം ചെയ്ത് മലപ്പുറം സ്വദേശി നൗഷാദലി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ജസ്റ്റിസുമാരായ എസ്.വി.ഭട്ടി, മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് വിധി പറയാൻ മാറ്റി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ സൗജന്യ റേഷൻ ലഭിക്കുന്നില്ലന്ന പരാതിയിൽ ലക്ഷദ്വീപ്കളക്ടർ കൈക്കൊണ്ട നടപടികൾ വിശദീകരിക്കാൻ മറ്റൊരു പൊതുതാൽപ്പര്യ ഹർജിയിൽ കോടതി നിർദ്ദേശിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക