തിരുവനന്തപുരം: ഈ വർഷം മാർച്ചിൽ നടത്തിയ എസ്.എസ്.എല്‍.സി പരീക്ഷഫലം ഇന്ന് വൈകീട്ട് മൂന്നിന് പുറത്തുവരും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. വൈകിട്ട് നാലു മുതല്‍ വിവിധ വെബ്സൈറ്റുകളിലൂടെ ഫലമറിയാനാകും. ഇത്തവണ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകുമ്പോൾ തന്നെ ഫലം ലഭ്യമാകുന്ന ഓട്ടോ സ്കെയിലിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 2962 കേന്ദ്രങ്ങളിലായി 4,26,999 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫ് മേഖലയിൽ 9 കേന്ദ്രങ്ങളിലായി 574, ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 882 പരീക്ഷാർഥികളുണ്ടായിരുന്നു. മാർച്ച് 31 മുതൽ ഏപ്രിൽ 29വരെയായിരുന്നു എസ്എസ്എൽസി എഴുത്തുപരീക്ഷകൾ. പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഫലം ലഭ്യമാകുന്ന സൈറ്റുകള്‍:
https://pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in, www.prd.kerala.gov.in. എസ്.എസ്.എല്‍.സി (എച്ച്.ഐ) ഫലം https://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) ഫലം https:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി ഫലം https://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എല്‍.സി. ഫലം https://ahslcexam.kerala.gov.in ലും ലഭ്യമാകും.
ഇത്തവണ വേഗത്തിൽ ഫലം അറിയാൻ പിആർഡി ലൈവ് മൊബൈൽ ആപ്പിൽ ഓട്ടോ സ്കെയിലിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ ഉടനടി വിശദമായ പരീക്ഷാഫലം സ്ക്രീനിൽ തെളിഞ്ഞുവരുന്ന സംവിധാനമാണിത്. ക്ലൌഡ് സംവിധാനത്തിൽ ഹോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കേറിയാലും ബാൻഡ് വിഡ്ത്ത് കൂടുന്നതാണ് ഓട്ടോ സ്കെയിലിങ് സംവിധാനം. ഇതുകൊണ്ടുതന്നെ എത്രയധികം ആളുകൾ ആപ്പിൽ എത്തിയാലും സെർവർ താഴെ പോകാതെയും തടസമില്ലാതെയും ഫലം ലഭ്യമാകുമെന്നതാണ് പ്രത്യേകത. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ ഔദ്യോഗിക മൊബൈൽ ആപ്പായ പിആർഡി ലൈവ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക