കവരത്തി: എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ലക്ഷദ്വീപിൽ 89% വിജയം. ലക്ഷദ്വീപിലെ 9 ദ്വീപുകളിലെ സ്കൂളുകളിലായി ആകെ 882 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 785 വിദ്യാർത്ഥികൾ തുടർപഠനത്തിന് യോഗ്യത നേടി. 97 വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് യോഗ്യത ഇല്ല. ഇതിൽ സേ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സേ പരീക്ഷ വിജയിക്കുന്നതോടെ തുടർപഠനത്തിനുള്ള യോഗ്യത നേടാനാവും.
ഓരോ ദ്വീപിലെയും വിജയശതമാനം.
മിനിക്കോയ്: 100%
ചെത്ത്ലാത്ത്: 96.92%
കൽപ്പേനി: 94.82%
ആന്ത്രോത്ത്: 91.42%
കടമത്ത്: 91.07%
അമിനി: 90.95%
കിൽത്താൻ: 89.24%
കവരത്തി: 86.84%
അഗത്തി: 73.83%
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക