കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് 65 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമായിരിക്കും. അസിസ്റ്റന്റ് എയര്‍ക്രാഫ്റ്റ് മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍), അസിസ്റ്റന്റ് റേഡിയോ മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍), കോണ്‍സ്റ്റബിള്‍ (സ്റ്റോര്‍മാന്‍) എന്നീ തസ്തികയിലാണ്. ബി.എസ്.എഫ്. എയര്‍ വിങ്ങിലേക്കാണ് നിയമനം. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം.
അസിസ്റ്റന്റ് എയര്‍ക്രാഫ്റ്റ് മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍) (മെക്കാനിക്കല്‍-32, ഏവിയോണിക്സ് (ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റ്/റേഡിയോ/റഡാര്‍)-17)49:യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ. അല്ലെങ്കില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് നല്കുന്ന ഗ്രൂപ്പ് ത ഡിപ്ലോമ. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
അസിസ്റ്റന്റ് റഡാര്‍ മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍) (റേഡിയോ/റഡാര്‍)-8: യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ. അല്ലെങ്കില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് നല്കുന്ന ഗ്രൂപ്പ് ത ഡിപ്ലോമ. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
കോണ്‍സ്റ്റബില്‍ (സ്റ്റോര്‍മാന്‍)-8: യോഗ്യത: മെട്രിക്കുലേഷന്‍ (സയന്‍സ്) പാസായിരിക്കണം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടര്‍ പരിജ്ഞാനം അല്ലെങ്കില്‍ ഏവിയേഷന്‍ മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായം: അസിസ്റ്റന്റ് എയര്‍ക്രാഫ്റ്റ് മെക്കാനിക്ക്, അസിസ്റ്റന്റ് റേഡിയോ മെക്കാനിക്ക് തസ്തികയിലേക്ക് 28 വയസ്സ്. കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് 20-25 വയസ്സ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.bsf.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 25.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക