
ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സശസ്ത്ര സീമാ ബലില്‍ 115 ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) ഒഴിവ്. താത്കാലിക നിയമനമായിരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം.
കാറ്റഗറി: ജനറല്‍-47, ഇ.ഡബ്ല്യു.എസ്.-11, ഒ.ബി.സി.-26, എസ്.സി.-21, എസ്.ടി.-20.
യോഗ്യത: ഇന്റര്‍മീഡിയറ്റ്/സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ മിനിറ്റില്‍ 35 വാക്ക് വേഗം ഉണ്ടായിരിക്കണം. ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്ക് വേഗവും വേണം.
പ്രായം: 18-25 വയസ്സ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.ssbrectt.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസ് 100 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാര്‍/വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 24.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക