ലക്ഷദ്വീപ് ജനതക്ക് ഐക്ക്യദാര്‍ഢ്യമറിയിച്ച്‌ കേരള ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സംരക്ഷണ സംഗമം സംഘടിപ്പിച്ചു

0
400

കൊച്ചി: സ്വാതന്ത്ര ദിനത്തില്‍ ലക്ഷദ്വീപ് ജനതക്ക് ഐക്ക്യദാര്‍ഢ്യമറിയിച്ച്‌ കേരള ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. എറണാകുളം ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിന് മുന്നില്‍ നടന്ന സ്വാതന്ത്ര്യ സംരക്ഷണ സംഗമം സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

കേരള ജനകീയ കൂട്ടായ്മ കോര്‍ഡിനേറ്റര്‍ ടി എ മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ എന്‍ മാധവന്‍ കുട്ടി, കോമളം കോയ (കോര്‍ഡിനേറ്റര്‍, സേവ് ലക്ഷദ്വീപ് ഫോറം), മുഹമ്മദ് അല്‍ത്താഫ് ഹുസൈന്‍ (ആന്ത്രോത്ത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്), പി എന്‍ സിനു ലാല്‍ (സിപിഎം എറണാകുളം ഏരിയ സെക്രട്ടറി), എന്‍ എ മുഹമ്മദ് കുട്ടി (എന്‍സിപി സംസ്ഥാന ട്രഷറര്‍), പി കെ ജലീല്‍ (മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്), ജ്യോതിബസ് പറവൂര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി എറണാകുളം ജില്ലാ പ്രസിഡന്റ്), കെ പി രാമചന്ദ്രന്‍ (സിഎംപി എറണാകുളം ജില്ലാ സെക്രട്ടറി), കുമ്ബളം രവി (ജനതാ ദള്‍ (എസ്) എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി), റെജി കുമാര്‍ (ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്ബര്‍), ബഷീര്‍ ഇടപ്പള്ളി (എംസിപിഐയു),

Advertisement

അബ്ദുല്‍ അസീസ് (ഹ്യൂമന്റ് റൈറ്റ്‌സ് ഫോറം), ബിജു തേറാട്ടില്‍ ( ആര്‍ജെഡി എറണാകുളം ജില്ലാ പ്രസിഡന്റ്), വി ജയ (ബിഎസ്പി), ജയഘോഷ് (ചെയര്‍മാന്‍, പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ കൂട്ടായ്മ), നിപുന്‍ ചെറിയാന്‍ (വി ഫോര്‍കൊച്ചി), ലിസ്സി എലിസബത്ത് (മഹിളാ കോണ്‍ഗ്രസ്സ്), കെ എം സൈദ് (ജമാഅത്ത് കൗണ്‍സില്‍ എറണാകുളം ജില്ലാ സെക്രട്ടറി), അഷറഫ് വാഴക്കാല (പിഡിപി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്), എന്‍ എ നജീബ് (ഐഎന്‍എല്‍ എറണാകുളം ജില്ലാ പ്രസിഡന്റ്), എസ്ഡിപിഐ മണ്ഡലം ട്രഷറര്‍ അബ്ദുല്‍ സലാം പറക്കാടാന്‍, അജീബ് (സിഎംപി ജനറല്‍ സെക്രട്ടറി), സുരേഷ് ബാബു (ആര്‍എസ്പി ജില്ലാ കമ്മിറ്റി അംഗം), അഡ്വക്കേറ്റ്. ചാര്‍ളി പോള്‍ (ജനസേവ), അഡ്വ. നസീമ (കൊച്ചിന്‍ കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍) തുടങ്ങിയവര്‍ സംസാരിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here