കോഴിക്കോട്: ഇരുവിഭാഗം സുന്നികളുടെ പരമോന്നത സഭയായ കേന്ദ്രമുശാവറകള്‍ തീരുമാനിച്ചതനുസരിച്ച് ഐക്യ ചര്‍ച്ച പുരോഗമിച്ചു വരുന്നു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും ഡോ. ഇ എന്‍ അബ്ദുല്‍ ലത്വീഫ് കണ്‍വീനറുമായ മസ്‌ലഹത്ത് (അനുരഞ്ജന) സമിതിയുടെ ശ്രമ ഫലമായാണ് ഐക്യചര്‍ച്ചക്ക് വേദിയൊരുങ്ങിയത്.

ഐക്യത്തിന്റെ മുന്നോടിയായി മഹല്ലുകളിലും സ്ഥാപനങ്ങളിലും ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ഇരുവിഭാഗവും തീരുമാനമായതായി മസ്‌ലഹത്ത് സമിതി കണ്‍വീനര്‍ പ്രസ്താവനയില്‍ അറിയിച്ചു. മഹല്ലുകളില്‍ നിലവിലുള്ള സ്ഥിതിയില്‍ മാറ്റം വരുത്തുകയോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യരുതെന്ന് രണ്ട് വിഭാഗവും തീരുമാനിച്ചു. ഇതിന് വിരുദ്ധമായി ഏതെങ്കിലും മഹല്ലില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്താല്‍ നേതാക്കള്‍ ഇടപെട്ട് പൂര്‍വ്വസ്ഥിതി പുനഃസ്ഥാപിക്കും.
കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, മുക്കം ഉമര്‍ ഫൈസി, എ വി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരാണ് ഇരുവിഭാഗത്തെയും പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.
മഹല്ലുകളില്‍ കുഴപ്പമുണ്ടാക്കരുത്: സമസ്ത നേതാക്കള്‍
ഇരുവിഭാഗം സുന്നികള്‍ തമ്മില്‍ മസ്‌ലഹത്ത് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലും ചിലയിടങ്ങളില്‍ പുതിയ കുഴപ്പങ്ങളുണ്ടായത് പ്രതിഷേധാര്‍ഹമാണ്. മസ്‌ലഹത്ത് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മഹല്ലുകളില്‍ ആരും ഒരു കുഴപ്പവും ഉണ്ടാക്കരുതെന്ന് സമസ്ത നേതാക്കളായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
കടപ്പാട്: സിറാജ് ഡെയ്‌ലി
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക