സി.ഐയുടെ ബൈക്ക് കത്തിച്ചു. ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ പോലീസ് അതിക്രമം; പ്രതിഷേധം ശക്തമാവുന്നു

0
1548

കൊച്ചി: അഗത്തി ദ്വീപിൽ സി.ഐയുടെ ബൈക്കുകൾ കത്തിച്ച കേസിൽ ഡി.വൈ.എഫ്.ഐ ലക്ഷദ്വീപ് ഘടകം പ്രസിഡന്റായ ശരീഫ് ഖാനെയും പ്രവർത്തകൻ ഹസ്സൻ കോയയെയും പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിനെ തുടർന്ന് കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ പ്രക്ഷോഭം നടത്താൻ സി.പി.എം തീരുമാനിച്ചു.

11 / 9 / 2018 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് അർദ്ധ രാത്രിയിൽ പ്രതികൾ വന്ന് ബൈക്കിന് തീയിട്ടുവെന്നും ആ സമയം ഉറങ്ങാതിരുന്ന സി.ഐ സമീർ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ പ്രതികളെ നേരിട്ട് കണ്ടുവെന്നുമാണ് സംഭവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന്റെ പക്കലുണ്ടെന്നും ചില പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

കവരത്തിയിൽ സി.ഐ ആയി ജോലി ചെയ്യുന്ന സമീർ അഗത്തിയിൽ അധ്യാപികയായി ജോലി ചെയ്യുന്ന ഭാര്യയുടെ അടുത്തേക്ക് അവധിയെടുത്ത് വന്നതായിരുന്നു. എന്നാൽ വണ്ടി കത്തിച്ച സംഭവം ഉണ്ടായതിനെ തുടർന്ന് പോലീസ് മേധാവിയിൽ നിന്നും അഗത്തിയിലേക്ക് ഡ്യൂട്ടി വേണമെന്നാവശ്യപ്പെട്ട് അഗത്തിയിൽ തുടരുകയാണ്.

ഈ നടപടിയിലൂടെ സി.പി.എമ്മിനോടുള്ള പ്രതികാരം വീട്ടുകയാണ് സി.ഐ ചെയ്യുന്നതെന്ന് സി.പി.എം ലക്ഷദ്വീപ് ഘടകം ആരോപിച്ചു. കവരത്തിയിൽ സി.ഐ ആയ സമീർ അവധിക്ക് അഗത്തിയിൽ വന്നപ്പോൾ എങ്ങനെയാണ് പോലീസ് സ്റ്റേഷനിലെ വണ്ടി അദ്ദേഹത്തിന്റെ വസതിയിലെത്തിയതെന്നും, രാത്രിയിൽ ആളെ കണ്ടുവെന്ന് പറയുന്ന പോലീസ് ഉദ്യോഗസ്ഥൻ എന്ത്കൊണ്ട് രാത്രി തന്നെ പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ നിർദ്ദേശം നൽകിയില്ല എന്നും സി.പി.എം നേതാക്കൾ ചോദിക്കുന്നു.

ശരീഫ്ഖാൻ ഇതിൽ നിരപരാധിയാണെന്നും അധ്യാപികയായ സി.ഐയുടെ ഭാര്യയുമായി വൈരാഗ്യമുള്ള ചില വിദ്യാർത്ഥികളാണ് ഇത് ചെയ്തതെന്നും ശരിയായ അന്വേഷണം നടന്നാൽ യാഥാർഥ്യം പുറത്തുവരുമെന്നും നേതാക്കൾ പറഞ്ഞു.

അത്യാസന്ന നിലയിൽ അധികൃതരുടെ അനാസ്ഥകാരണം ഒരു രോഗി മരിക്കേണ്ടി വന്ന സംഭവത്തിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഹോസ്പിറ്റലിൽ പ്രതിശേധിച്ചതിൻറെ പേരിൽ സി.ഐ.സമീറും ഡി.വൈ.എഫ്.ഐ നേതാക്കളും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ആ പ്രശ്നത്തിൽ പോലീസ് ഉദ്യോഗസ്ഥനുള്ള വിദ്വേശമാണ് ഡി.വൈ.എഫ്.ഐ നേതാക്കളെ ഈ കേസിൽ പ്രതിയാക്കിയതെന്ന് സി.പി.ഐ.എം നേതാക്കൾ ആരോപിക്കുന്നു.

അവധിയിൽ വന്ന ഉദ്യോഗസ്ഥൻ, അദ്ദേഹം തന്നെ ദൃസാക്ഷിയാവുകയും മുമ്പ് പ്രശ്നമുണ്ടായിരുന്ന വ്യക്തികൾ പ്രതിയാവുകയും ചെയ്ത കേസിൻറെ അന്വേഷണ ചുമതല അതേ ഉദ്യോഗസ്ഥന് തന്നെ നൽകിയത് തികച്ചും അനുചിതമായി പോയെന്ന് മുതിർന്ന സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെട്ടു.

സി.പി.എം പാർട്ടിയെ ലക്ഷദ്വീപിൽ നിന്നും ഇല്ലാതാക്കാനുള്ള ഗുഡാലോചനയുടെ

ഭാഗമായാണ് ഈ പ്രവർത്തിയെന്ന് സി.പി.എം കേരള നേതാക്കൾ പറഞ്ഞു. അറസ്റ്റിൽ പ്രതിശേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കൊച്ചി ലക്ഷദ്വീപ് ഓഫിസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം സഖാവ് എസ്.സതീഷ് ഉദ്ഘാടനം ചെയ്തു.

വെറും ആരോപണം ഉന്നയിച്ച് ഡി.വൈ.എഫ്.ഐയുടെ പ്രസിഡന്റിനെ ക്രൂരമായി മർദ്ദിച്ച സി.ഐയുടെ പ്രവർത്തനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് സി.പി.എം സെക്രട്ടറി സഖാവ് പി.പി.റഹിം “ദ്വീപ് മലയാളിയോട്” പറഞ്ഞു.
ഇതിന്റെ ഭാഗമായി തിങ്കളാഴ്ച്ച ( 17 / 09 / 2018 ) ഡി.വൈ.എഫ്ഐയുടെ നേതൃത്വത്തിൽ കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസ് ഉപരോധിക്കും. ഡി.വൈ.എഫ്.ഐ യുടെ കേന്ദ്ര നേതാവ് സഖാവ് കെ.കെ.രാഗേഷ് എം.പിയും മറ്റ്നേതാക്കളും അടുത്തു തന്നെ ലക്ഷദ്വീപിൽ എത്തുമെന്നും നിയമപരമായ പോരാട്ടത്തിലൂടെയും ജനാധിപത്യപരമായ പ്രക്ഷോഭങ്ങളിലൂടെയും ഈ ഗുഡാലോചനക്കെതിരെ മറുപടി ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here