എസ്‌എസ്‌എല്‍സി പരീക്ഷയില്‍ വിജയിച്ച കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍; വിശദ വിവരങ്ങള്‍ ഇങ്ങനെ

0
943

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ വിജയിച്ച കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സംസ്ഥാന ഐടി മിഷന്‍, ഇ- മിഷന്‍, ദേശീയ ഇ-ഗവേര്‍ണന്‍സ് ഡിവിഷന്‍ എന്നിവരുടെ സഹകരണത്തോടെ ഡിജിലോക്കറില്‍ . ഡിജി ലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണെന്ന് പരീക്ഷാകമ്മിഷണര്‍ അറിയിച്ചു.
രേഖകള്‍ സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിലോക്കര്‍.

https://digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈല്‍ നമ്ബറും ആധാര്‍ നമ്ബറും ഉപയോഗിച്ച്‌ ഡിജിലോക്കര്‍ അക്കൗണ്ട് തുറക്കാം. എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് ഡിജിലോക്കറില്‍ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറില്‍ ലോഗിന്‍ ചെയ്ത ശേഷം get more now എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Education എന്ന സെക്ഷനില്‍ നിന്ന് Board of Public Examination Kerala തെരഞ്ഞെടുക്കുക. തുടര്‍ന്ന് class x school leaving certificate സെലക്‌ട് ചെയ്ത് രജിസ്റ്റര്‍ നമ്ബരും വര്‍ഷവും കൊടുത്താല്‍ എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.
ഡിജി ലോക്കര്‍ സംബന്ധമായ സംശയങ്ങള്‍ക്ക് സംസ്ഥാന ഐ ടി മിഷന്റെ സിറ്റിസണ്‍ കോള്‍ സെന്ററിലെ 1800 4251 1800 (ടോള്‍ ഫ്രീ), 155300 (ബിഎസ്‌എന്‍എല്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന്), 0471 233 5523 (മറ്റ് നെറ്റ്‌വര്‍ക്കുകള്‍) എന്നീ ഫോണ്‍ നമ്ബറുകളില്‍ വിളിക്കാം.

ആവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ രേഖകളാക്കി സൂക്ഷിക്കുവാനുള്ള സംവിധാനമാണ് ഡിജിലോക്കര്‍. ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി സുപ്രധാന രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി സ്മാര്‍ട്ട് ഫോണുകളില്‍ എപ്പോഴും ലഭ്യമാകത്തക്ക രീതിയില്‍ സൂക്ഷിക്കാവുന്ന പ്രത്യേക ആപ്പ് ആണിത്. ആവശ്യമുള്ളപ്പോള്‍ അവ ഇലക്‌ട്രോണിക് രൂപത്തില്‍ സമര്‍പ്പിക്കുന്നതിനും ഡിജി ലോക്കറില്‍ സൗകര്യമുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here