കാസറഗോഡ്: സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ കാസറഗോഡ് ജില്ലാ മുശാവറ അംഗവും കുമ്പള മേഖല ട്രഷററുമായിരുന്ന ബാപ്പാലിപ്പൊനം സയ്യിദ് ശിഹാബുദ്ദീൻ അൽ ഐദറൂസി തങ്ങൾ(48) അന്തരിച്ചു. ആന്ത്രോത്ത് ദ്വീപിലെ പുതിയ വീട് ഫാത്തിമ ബീവിയീടെയും പൂക്കോയ തങ്ങളുടെയും മകനാണ്. കാസറഗോഡ് ജില്ലയിലെ സുന്നി സംഘടനാ രംഗത്തെ സജീവ സാന്നിധ്യവും നേതൃത്വവുമായിരുന്നു. 19 വർഷത്തിലേറെയായി കാസറഗോഡ് ജില്ലയിലെ ബാപ്പാലിപ്പൊനം മുഹ്‌യുദ്ദീൻ ജുമുഅ മസ്ജിദിൽ മുദരിസായിരുന്നു. ആ പ്രദേശത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനാൽ ബാപ്പാലിപ്പൊനം തങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഭാര്യ: സീനത്തുൽ മുനവ്വറ, മക്കൾ: സയ്യിദത്ത് ഫാത്തിമ തസ്രീഫ, സയ്യിദ് അബൂബക്കർ സിദ്ധീഖ്, സയ്യിദത്ത് തബ്സീറ, സയ്യിദ് ഉമർ. മണ്ടമ അറഫാ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക