ആലുവ: 2022 ലെ എ.ഐ. മുത്തുകോയ തങ്ങൾ മെമ്മോറിയൽ അവാർഡിന് പാലക്കാട് മുണ്ടക്കോട്ട്കുറിശ്ശി സ്വദേശി കെ.എസ്. സുലൈമാൻ മൗലവി തിരഞ്ഞെടുക്കപ്പെട്ടതായി പത്ര സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ജൂറി അംഗവും പ്രശസ്ത മാപ്പിളകവിയുമായ അശ് റഫ് പാലപ്പെട്ടിയാണു പ്രഖ്യാപനം നടത്തിയത്. എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ പുരസ്കാര സമിതി ചീഫ് കോ ഓർഡിനേറ്റർ MP ഹസ്സൻ ഇർഫാനി എടക്കുളം, ജനറൽ കൺ വീനർ ഗഫൂർ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ 32 വർഷത്തെ കലാജീവിതത്തിലൂടെ ഖിസ്സപ്പാട്ട് (മാപ്പിള ചരിത്ര കാവ്യ) മേഖലക്ക് നൽകിയ സമഗ്ര സംഭാവനക്കാണ് പുരസ്കാരം. 50,001 (അമ്പതിനായിരത്തി ഒന്ന്) രൂപയും ഷീൽഡും അടങ്ങുന്നതാണ് അവാർഡ്.
1990 മുതൽ ഖിസ്സപ്പാട്ട് മേഖലയിൽ സജീവമായ അദ്ദേഹം 15 ഓളം ചരിത്ര കാവ്യങ്ങൾ രചിക്കുകയും ഇന്ത്യയിലും വിദേശത്തും ധാരാളം വേദികളിൽ ഖിസ്സപ്പാട്ട് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സെപ്തംബർ 18 ഞായറാഴ്ച ആലുവ കുന്നത്തേരി നൂറുൽ ഇർഫാൻ ക്യാമ്പസിൽ നടക്കുന്ന പ്രൗഢ ഗംഭീരമായ സദസ്സിൽ വെച്ച് നൂറുൽ ഇർഫാൻ രക്ഷാധികാരി ശൈഖുന സയ്യിദ് മുഹിയുദ്ധീൻ ബാദുൽ അശ് ഹബ് തങ്ങൾ ഇർഫാനി മഞ്ചേരി അവാർഡ് സമർപ്പിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക