ചെന്നൈ: ദേശീയ നീന്തൽ മത്സരത്തിൽ കവരത്തി ദ്വീപ് സ്വദേശി അബ്ദുൽ സമദിന് രണ്ട് മെഡലുകൾ. ദേശീയ മീറ്റിൽ ലക്ഷദ്വീപിനെ പ്രതികരിക്കുന്ന സമദ് 50 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിയും, നൂറ് മീറ്റർ ബ്രസ്റ്റ്സ്രോക്കിൽ വെങ്കലവും സ്വന്തമാക്കി. കവരത്തി ദ്വീപ് സ്വദേശി ശ്രീ.മുജീബ് റഹ്മാന്റെ ശിക്ഷണത്തിലാണ് സമദ് പരിശീലനം നടത്തുന്നത്. കിൽത്താൻ ദ്വീപ് സ്വദേശി ഇബ്രാഹിം കോയയുടെയും കവരത്തി വലിയ ഇല്ലം പാത്തുമ്മാബിയുടെയും മകനാണ് ശ്രീ.അബ്ദുൽ സമദ്. നിലവിൽ ലക്ഷദ്വീപ് വിനോദസഞ്ചാര വകുപ്പിന് കീഴിൽ വാട്ടർ സ്പോർട്സ് പരിശീലകനായി സേവനമനുഷ്ഠിച്ചു വരുന്നു.

ശാസ്ത്രീയമായി രാജ്യാന്തര നിലവാരത്തിലുള്ള നീന്തൽ പരിശീലനങ്ങൾ നടത്തുന്നതിന് ആവശ്യമായ സ്വിമ്മിംഗ് പൂൾ സൗകര്യങ്ങൾ ഒന്നും തന്നെയില്ലാത്ത ലക്ഷദ്വീപിൽ നിന്നുള്ള ഒരു കായികതാരം ദേശീയ തലത്തിൽ മെഡലുകൾ നേടുന്നത് ലക്ഷദ്വീപ് കായിക മേഖലക്ക് അഭിമാനിക്കാവുന്ന മുഹൂർത്തമാണ്. എന്നാൽ, അതിലുപരി കായിക മേഖലയിൽ രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ അടിയന്തിരമായ നടപടികൾ എടുക്കേണ്ട സമയം കൂടിയാണിത്. ലക്ഷദ്വീപിൽ എല്ലാ കായിക മേഖലയിലും രാജ്യത്തിന് മുന്നിൽ അഭിമാനത്തോടേ അവതരിപ്പിക്കാൻ സാധിക്കുന്ന കഴിവുറ്റ കായികതാരങ്ങളുണ്ട്. അവർക്ക് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളും, സാങ്കേതിക പരിശീലനങ്ങളും നൽകേണ്ടത് നാടിന്റെ ഉത്തരവാദിത്വം കൂടിയാണ്. അത് നിറവേറ്റാൻ നമുക്ക് സാധിച്ചാൽ ദേശീയ കായിക മേളകളിൽ അത്ഭുതം സൃഷ്ടിക്കാൻ ലക്ഷദ്വീപിന് സാധിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക