അമിനി: DG-AFL സീസൺ 2 ലെ 8th മത്സരമായ ഇന്നത്തെ കളി ഹോട്ടൽ അൽ മുബാറക്കും മഹാത്മയും തമ്മിൽ നടന്നു. കളിയുടെ ആദ്യ പകുതിയിൽ തന്നെ ഹോട്ടൽ അൽ മുബാറക്കിന് 2 ഗോളുകൾ നേടാൻ സാധിച്ചു. 22-ാം മിനുറ്റിൽ അബ്ദുൽ ഫത്താഹും 14-ാം മിനുറ്റിൽ സാദിക്കുമാണ് അൽ മുബാറക്കിന് ഗോൾ നേടികൊടുത്തത്. ടീം അൽ മുബാറക്കിന്റെ ഡിഫൻറിങ്ങ് നിരയെ തകർക്കാനുള്ള മഹാത്മയുടെ ശ്രമം വിഫലമായി അവസാനിച്ചു. എന്നാൽ മിഡ്ഫീൽഡിൽ മഹാത്മയുടെ പ്രകടനം സമർത്ഥമായിരുന്നു. കളിയുടെ കൂടുതൽ സമയവും ബോൾ അൽ മുബാറക്കിന്റെ കയ്യിൽ തന്നെയായിരുന്നു. മികച്ച നൈപുണ്യമുള്ള അൽ മുബാറക്കിന്റെ striking നിര എടുത്ത് പറയേണ്ട ഒന്ന് തന്നെയായിരുന്നു. രണ്ടാം പകുതിയിൽ തനിക്ക് ലഭിച്ച ഒരു ഫ്രീക്കിക്ക് സമർത്ഥമായി ഒരു മികച്ച കിക്കോട് കൂടി മഹാത്മയുടെ ഗോൾകീപ്പറെ പകച്ച് നിർത്തി കൊണ്ട് ഗോൾ വല തകർത്ത് സന്തോഷ് ട്രോഫി താരം അബ്ദുൽ നാസർ ഇന്നത്തെ മാൻ ഓഫ് ദ മാച്ചിനുള്ള അർഹത നേടിയെടുത്തു. സീനിയർ താരവും മുൻ സന്തോഷ് ട്രോഫി പ്ലയറുമായ ദർവേഷ് പരിക്ക് കാരണം കളത്തിലിറങ്ങിയില്ലെങ്കിലും എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽ മുബാറക്ക് വിജയം ഉറപ്പ് വരുത്തി കളി അവസാനിക്കുകയായിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക