ഫിഷർമാൻ ട്രെയിനിംഗ് കോഴ്‌സ് പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു.

0
569

കവരത്തി: 2022-2023 വർഷത്തേക്കുള്ള ഫിഷർമാൻ ട്രെയിനിംഗ് കോഴ്‌സ് (എഫ്‌ടിസി) പ്രവേശനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ദ്വീപ് നിവാസികൾക്കാണ് അവസരം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിർദ്ദേശിക്കപ്പെട്ട ഫോർമാറ്റിൽ അപേക്ഷകൾ അയക്കാം.എല്ലാ ദ്വീപുകളിലെയും എഫ്ടിസി, ആന്ത്രോത്ത്, ഫിഷറീസ് യൂണിറ്റുകളിൽ അപേക്ഷാ ഫോമുകൾ ലഭ്യമാണ്.

കടലിൽ പോകുന്ന മത്സ്യബന്ധന ബോട്ടുകളിൽ (ഡെക്ക്/എൻജിൻ) പ്രായോഗിക പരിശീലനവും വർക്ക്ഷോപ്പിൽ മറൈൻ എഞ്ചിനീയറിംഗ് പ്രാക്ടിക്കലും ഉള്ള പത്തു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ആണ് ലഭ്യമാകുന്നത്. ആന്ത്രോത്ത് ദ്വീപിലെ മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രത്തിലാണ് കോഴ്‌സ് നടക്കുന്നത്. പത്താംക്ലാസ് വിജയമോ തത്തുല്യ വിദ്യാഭ്യാസമോ ആണ് യോഗ്യത.

2022 നവംബർ 1-ന് 15 വയസ്സ് പ്രായമാകുന്നവർക്ക് അപേക്ഷിക്കാം. 22 വയസ്സ് ആണ് പ്രായപരിധി. ആന്ത്രോത്തിൽ 20 ട്രെയിനികൾക്കാണ് അവസരം. പത്താം ക്ലാസിൽ നേടിയ മാർക്കിനെ അടിസ്ഥാനമാക്കിയാവും അഡ്മിഷൻ. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ കടലിൽ വെച്ച് നടക്കുന്ന ഓൺബോർഡ് പ്രാക്ടിക്കൽ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് ശാരീരികക്ഷമതയുള്ളവരായിരിക്കണം. കൂടാതെ തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾ കോഴ്‌സിൽ പങ്കെടുക്കുന്നതിന് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

അപേക്ഷ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ആവശ്യമായ രേഖകൾ സഹിതം മാർക്ക് ലിസ്റ്റ് പത്താം ക്ലാസ്, എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം, ജനന സർട്ടിഫിക്കറ്റ്, ആധാർ എന്നിവ “സൂപ്രണ്ട്, മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രം, ആന്ത്രോത്ത് ദ്വീപ്, ലക്ഷദ്വീപ്-682551” എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷ ആവശ്യമായ രേഖകൾ സഹിതം ലഭിക്കേണ്ട അവസാന തീയതി 2022 ഒക്ടോബർ 26 ആണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here