ഇന്ത്യയിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി.
”നയതന്ത്ര, സാമ്പത്തിക ബന്ധങ്ങളില്‍ ഇന്ത്യയും ശ്രീലങ്കയും ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിയ്ക്കുന്നു. ചരിത്രപരവും സാംസ്‌കാരികവുമായ എല്ലാ ബന്ധങ്ങളും ഫെറി സര്‍വീസ് സജീവമാക്കുന്നു. രണ്ട് നഗരങ്ങളെ തമ്മില്‍ അടുപ്പിക്കുക എന്നത് മാത്രമല്ല ബന്ധിപ്പിക്കല്‍. അത് നമ്മുടെ രാജ്യങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു, നമ്മുടെ ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു, നമ്മുടെ ഹൃദയങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു. ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

പുരോഗതിക്കും വികസനത്തിനുമുള്ള പങ്കാളിത്തമാണ് ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ശക്തമായ തൂണുകളില്‍ ഒന്ന് എന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
ഡല്‍ഹിയ്ക്കും കൊളംബോയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാനസര്‍വീസിന് തുടക്കം കുറിച്ച തന്റെ 2015ലെ ശ്രീലങ്കന്‍ സന്ദര്‍ശനം പ്രധാനമന്ത്രി അനുസ്മരിച്ചു. ഇരു രാജ്യങ്ങളിലൂടെയുമുണ്ടായിരുന്ന ബോട്ടുകളുടെയും കപ്പലുകളുടെയും സഞ്ചാരം വിവരിക്കുന്ന പട്ടിനപ്പാളൈ, മണിമേഖല തുടങ്ങിയ സംഘകാല സാഹിത്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

വ്യാപാരം, വിനോദസഞ്ചാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ വര്‍ദ്ധിപ്പിക്കുമെന്നതിനോടൊപ്പം ബന്ധിപ്പിക്കല്‍ ഇരു രാജ്യങ്ങളിലെയും യുവജനങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിലെ ഏറ്റവും വലിയ ഹൈസ്പീഡ് വെസലുകളിൽ ഒന്നായ ചെറിയപാണിയാണ് നിലവിൽ അവിടെ പരീക്ഷണ സർവീസിനായി പോയിരിക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക