കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിൽ പങ്കെടുക്കുന്ന ലക്ഷദ്വീപ് ടീമിന്റെ ഹെഡ്കോച്ചായി മൂന്നാംതവണയും എലത്തൂർ സ്വദേശി സി.എം.ദീപക്. ജനുവരിയിൽ രാജസ്ഥാനിൽ നടക്കുന്ന ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ടീമിന്റെ പരിശീലന ക്യാംപ് ഡിസംബർ ആദ്യവാരം തുടങ്ങും. 2016ൽ കോഴിക്കോട്ടു നടന്ന ചാംപ്യൻഷിപ്പിലാണ് ലക്ഷദ്വീപ് ആദ്യമായി സന്തോഷ് ട്രോഫി കളിക്കുന്നത്.
അന്നുമുതൽ ദീപക്കാണ് പരിശീലകൻ.

ആദ്യവർഷം ഒരു ജയവും കഴിഞ്ഞവർഷം 2 ജയവും നേടിയ ടീം ഇക്കുറി കൂടുതൽ മികച്ച പ്രകടനം നടത്തുമെന്നാണ് വിശ്വാസമെന്ന് ദീപക് പറഞ്ഞു. ചാംപ്യൻഷിപ്പിനുമുന്നോടിയായുള്ള പരിശീലന മത്സരങ്ങൾക്കായി ടീം കോഴിക്കോട്ടെത്തും. എഐഎഫ്എഫിന്റെ ഡി ലൈസൻസ്ഡ് ഇൻസ്ട്രക്ടറും കോർ ഗ്രാസ് റൂട്സ് ഇൻസ്ട്രക്ടറും ബി ലൈസൻസ്ഡ് കോച്ചുമാണ് ദീപക്. ഇറ്റലി എസ്ഐഎസ് അക്കാദമിയിൽ ഇന്ത്യയുടെ ടെക്നിക്കൽ ഡയറക്ടറും കോഴിക്കോട് യൂണിവേഴ്സൽ സോക്കർ അക്കാദമിയുടെ ഹെഡ്കോച്ചുമാണ്.

കഴിഞ്ഞ രണ്ടു സീസണിലും വ്യക്തമായ മുന്നേറ്റം നടത്തിയ ലക്ഷദ്വീപ് ടീം ഈ വർഷം കുറച്ചു കൂടി നേരത്തെ തയ്യാറെടുക്കുകയാണ്. ശ്രീ.ദീപക് കൂടി വരുന്നതോടെ ലക്ഷദ്വീപ് താരങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ക്വാളിഫൈയർ മത്സരങ്ങൾ കടന്ന് സന്തോഷ് ട്രോഫി മത്സരങ്ങളിൽ ലക്ഷദ്വീപിന്റെ പ്രകടനം കാഴ്ചവെക്കാൻ തന്നെയാണ് ടീം തയ്യാറെടുക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക