കൊച്ചി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട കേരളം പുനർ നിർമ്മാണത്തിന്റെ വഴിയിലാണ്. കേരളത്തെ പുനർ നിർമ്മിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ നേതൃത്വത്തിൽ വിദേശ മലയാളികളിൽ നിന്നു വരെ ധനസമാഹരണം തുടരുകയാണ്. കേരളത്തിന്റെ പുനർ നിർമ്മാണത്തിന് പൂർണ്ണ പിന്തുണയുമായി ലക്ഷദ്വീപിലെ സാധാരണക്കാരായ ജനങ്ങളും ഒപ്പമുണ്ട്. പ്രളയം നടന്ന ഉടനെ തന്നെ ലക്ഷദ്വീപിലെ വിദ്യാർഥികളും പൊതുജനങ്ങളും അവശ്യസാധനങ്ങളായും പണമായും കോടിക്കണക്കിനു രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആദ്യഘട്ടം നടത്തിയിരുന്നു. എല്ലാ സർക്കാർ ജീവനക്കാരും ഒരു ദിവസത്തെ ശമ്പളം ലക്ഷദ്വീപ് ഭരണകൂടം വഴി ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. അനൗദ്യോഗികമായി പലരും സമാഹരിച്ച തുക പിന്നീട് വേറെയും നൻകിയിരുന്നു. ഇപ്പോൾ കേരളത്തിന്റെ പുനർ നിർമ്മാണത്തിലും ലക്ഷദ്വീപ് പങ്കാളിയാവുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപ് സ്കൂൾ കോംപ്ലസ് വിദ്യാർത്ഥികൾ സമാഹരിച്ച 2,54,050 രൂപ എറണാകുളം ജില്ലാ കളക്ടർ കെ മുഹമ്മദ് വെ. സഫീറുല്ലക്ക് കൈമാറി. പ്രിൻസിപ്പൽ സി.പി.ഖലീലിന്റെയും ആന്ത്രോത്ത് ദ്വീപ് സ്കൂൾ കോംപ്ലക്സിന്റെയും കീഴിലുള്ള എട്ട് സ്കൂളുകളിലെ വിദ്യാർഥികളുടെയും പ്രതിനിധികളായി ശ്രീ.കെ.ടി.പി.ഖലീൽ, ശ്രീ.എസ്.വി. ആറ്റക്കോയ എന്നിവരാണ് തുക കൈമാറിയത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക