‘വികസിത് ഭാരത് സങ്കൽപ് യാത്ര’യ്ക്ക് ലക്ഷദ്വീപിൽ തുടക്കമായി

0
310

കവരത്തി: കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ പൂർത്തീകരണത്തിനുള്ള പ്രധാന ചുവടുവയ്പ്പ് എന്ന നിലയിൽ ആവിഷ്കരിച്ചിട്ടുള്ള ‘വികസിത് ഭാരത് സങ്കൽപ്  യാത്ര’യ്ക്ക് ലക്ഷദ്വീപിൽ ഇന്ന് തുടക്കമായി, കവരത്തി സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് ശ്രീ സന്ദീപ് കുമാർ ഐ.എ.എസ് വാൻ ഫ്ലാഗ് ഓഫ് ചെയ്തു. കലക്ടറും ജില്ലാ മജിസ്‌ട്രേറ്റും ആയ ശ്രീ അർജുൻ മോഹൻ, എസ് പി (HQ), ശ്രീ സമീർ ശർമ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പങ്കെടുത്തവർ പ്രധാനമന്ത്രിയുടെ പരിപാടി തത്സമയം വീക്ഷിക്കുകയും വികസിത് ഭാരത് സങ്കൽപ് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

Follow DweepMalayali Whatsapp Channel

വികസിത് ഭാരത് പ്രചാരണം എക്കാലത്തെയും വലിയ ജനസമ്പർക്ക സംരംഭങ്ങളിലൊന്നാണ്. 2024 ജനുവരി 25-നകം 2.55 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളും 3,600-ലധികം നഗര തദ്ദേശ സ്ഥാപനങ്ങളും ഉൾപ്പെടെ രാജ്യത്തെ എല്ലാ ജില്ലകളിലും ഈ പ്രചാരണ പരിപാടി നടത്താൻ ലക്ഷ്യമിടുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here