ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ മാറ്റംവരുത്തിയേക്കുമെന്ന സൂചന നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് അമിത് ഷാമാറ്റം ആലോചിക്കാമെന്ന് സൂചന നല്‍കിയത്.
‘കഴിഞ്ഞദിവസം മേഘാലയ മുഖ്യമന്ത്രിയും മന്ത്രിമാരും മേഘാലയയിലെ സാഹചര്യങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ എത്തിയിരുന്നു. അവിടെ പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നായിരുന്നു അവര്‍ പറഞ്ഞത്. നിയമത്തില്‍ മാറ്റംവരുത്തണമെന്നും അഭ്യര്‍ഥിച്ചു. ക്രിസ്മസിന് ശേഷം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താമെന്നും ആരും ആശങ്കപ്പെടേണ്ടെന്നും അവരോട് ഞാന്‍ പറഞ്ഞു’ – അമിത് ഷാ പ്രസംഗത്തില്‍ വ്യക്തമാക്കി.

അസം അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സംസ്‌കാരവും ഭാഷയും സാമൂഹിക വ്യക്തിത്വവും അവകാശങ്ങളും സംരക്ഷിക്കുമെന്നും പുതിയ നിയമം ഇതിനെയൊന്നും ബാധിക്കില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലവില്‍ അരങ്ങേറുന്ന കലാപത്തിന് കാരണം കോണ്‍ഗ്രസാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി. ഹിന്ദു-മുസ്ലീം രാഷ്ട്രീയത്തെയും നക്‌സലിസത്തെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിച്ചവരാണ് കോണ്‍ഗ്രസെന്നും അദ്ദേഹം ആരോപിച്ചു. തീവ്രവാദത്തിനെതിരെ പ്രധാനമനമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചപ്പോള്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി അദ്ദേഹത്തെ അധിക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും അമിത് ഷാ ആരോപിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക