ആന്ത്രോത്ത്: പി.എം.എസ്.സി.യു.സി.യിലെ ഒരു വിദ്യാർഥിനിക്ക് കോളേജ് കാമ്പസിനകത്ത് വച്ച് ശ്വാസം മുട്ടൽ അനുഭവപ്പെടുകയും, അത്യാഹിതയായ വിദ്യാർഥിനിയെ ആശുപത്രിയിൽ എത്തിക്കാൻ കാമ്പസിൽ മറ്റു വാഹനങ്ങൾ ഇല്ലാത്തതിനാൽ കോളേജ് പ്രിൻസിപ്പാൾ ഉപയോഗിക്കുന്ന വാഹനം വിട്ടു തരണമെന്ന് വിദ്യാർഥികൾ പ്രിൻസിപ്പാളിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി വന്ന വിദ്യാർഥികളെ തന്റെ കാബിനിലേക്ക് കയറാൻ പോലും പ്രിൻസിപ്പാൾ അനുവദിച്ചില്ല എന്ന് വിദ്യാർഥികൾ പറയുന്നു. പിന്നീട് റൂമിൽ കയറിയ വിദ്യാർഥികളോട് കയർത്തു സംസാരിച്ച അധ്യാപകൻ ഒരു നിലക്കും വാഹനം വിട്ടു നൽകിയില്ല. അവസാനം ആ വിദ്യാർഥിനിയുടെ ബന്ധു കൂടിയായ മറ്റൊരു അധ്യാപകൻ തന്റെ തോളിൽ താങ്ങിയെടുത്താണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
Advertisement
സുൽത്താൻ ബത്തേരിയിലെ സർവ്വജനാ ഹയർ സെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം വലിയ പ്രതിഷേധത്തിന് കരണമായ അതേ കാലയളവിലാണ് നമ്മുടെ ലക്ഷദ്വീപിലും സമാനമായ സംഭവം ഉണ്ടായത്. അവിടെ ഷഹല എന്ന പിഞ്ചു കുട്ടിയെ സ്വന്തം വാഹനം ഉണ്ടായിട്ടും ആശുപത്രിയിൽ എത്തിച്ചില്ല എന്നായിരുന്നു പരാതി. എന്നാൽ ഇവിടെ സർക്കാർ വാഹനം പോലും ഇത്തരം അത്യാഹിത ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കാതെ ഒരു അധ്യാപകൻ അധികാരം കാണിക്കുകയാണ്. അത്യാഹിത ആവശ്യങ്ങൾക്ക് വേണ്ടിയാണ് കോളേജിന് വാഹനം അനുവദിച്ചതെന്നും വാഹനത്തിൽ “ആംബുലൻസ്” എന്ന് എഴുതി വെച്ചിട്ടണ്ടെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. എന്നിട്ടും അധികാരം കയ്യിലുള്ളവന്റെ ഇഷ്ടാനുസരണം അത് ദുർവിനിയോഗം ചെയ്യുന്ന ദയനീയമായ കാഴ്ചയാണ് നമ്മുടെ നാടുകളിൽ കാണുന്നത്.
www.dweepmalayali.com
ദ്വീപ് മലയാളിടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
So sad…