റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എത്തും.

0
474

ന്യൂഡല്‍ഹി: 2021ലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ബോറിസ്
ജോണ്‍സണ്‍ സ്വീകരിച്ചതായി യു കെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് പറഞ്ഞു.

അടുത്ത വര്‍ഷം ബ്രിട്ടണില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോറിസ് ജോണ്‍സണ്‍ ക്ഷണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് റാബ്‌ഇക്കാര്യം അറിയിച്ചത്.

Advertisement

റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ബോറിസ് ജോണ്‍സന്‍റെ സാന്നിധ്യം ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിലെ പുതിയ കാലഘട്ടം ആരംഭിക്കുന്നതിന്റെ സൂചനയാകുമെന്ന് വിദേശകാര്യ മന്ത്രി എസ്
ജയശങ്കര്‍ പറഞ്ഞു.

ബ്രിട്ടനുമായുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നായി ജയ്ശങ്കര്‍ പറഞ്ഞു.
വാണിജ്യ, പ്രതിരോധ, ആരോഗ്യ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍
ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here