ന്യൂഡൽഹി: കേന്ദ്രാധിഷ്ഠിത അധ്യാപക യോഗ്യതാ പരീക്ഷയുടെ (സി-ടെക് ) രാജ്യത്തുടനീളം ഈ മാസം 16 മുതൽ നടത്താനിരുന്ന പരീക്ഷയിൽ ലക്ഷദ്വീപിലെ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയുടെ തീയതിയിൽ ഇളവ് നൽകിയതായി സി-ടെക് സെക്രട്ടറി അറിയിച്ചു. കൃത്യമായ നിർദ്ദേശങ്ങൾ ലഭിക്കാത്തതിനെത്തുടർന്ന് പരീക്ഷ എഴുതാൻ പോകുന്ന ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ തീയതി പരീക്ഷയുടെ രണ്ടുദിവസം മുൻപ് മാത്രമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ലക്ഷദ്വീപിന് പുറമേ കൊച്ചിയിൽ പരീക്ഷ സെന്റർ ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിന് നിർവാഹമില്ലായിരുന്നു.

ലക്ഷദ്വീപിൽ നിന്നും പുറപ്പെടുന്ന പരിമിതമായ കപ്പൽ സംവിധാനങ്ങൾ ഉപയോഗിച്ച് ഉദ്യോഗാർഥികൾക്ക് കൊച്ചിയിൽ എത്തിപ്പെടാൻ സാധിക്കുകയില്ല. ആയതിനാൽ ഉദ്യോഗാർത്ഥികൾ നേരിടുന്ന പ്രശ്നം പരിഹരിക്കുന്നതിന് വേണ്ട നടപടികൾ ധൃതഗതിയിൽ ചെയ്യണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ സി -ടെക് സെക്രട്ടറിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടു . തുടർ ഫലമായി കൊച്ചിയിൽ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് നിലവിൽ നിശ്ചയിച്ച തീയതിയിൽ നിന്ന് ഒരാഴ്ചത്തെ ഇളവു നൽകിക്കൊണ്ട് ഡയറക്ടർ ഉത്തരവിറക്കി. ഇതേ മാസം 22 ആം തീയതി കൊച്ചിയിൽ നടക്കുന്ന പരീക്ഷയിൽ നിശ്ചയിച്ച തീയതിയിൽ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള സംവിധാനമൊരുക്കിയതായും മുഹമ്മദ് ഫൈസൽ എം പിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സെക്രട്ടറി അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക