
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളിലെ സർക്കിൾ ബേസ്ഡ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപന നമ്പർ: CRPD/ CBO/ 202122/19. അഹമ്മദാബാദ്, ബെംഗളൂരു, ഭോപാൽ, ചെന്നൈ, ജയ്പുർ എന്നിവിടങ്ങളിലാണ് അവസരം. ഗുജറാത്തി, കന്നഡ, ഹിന്ദി, തമിഴ് ഭാഷകൾ അറിഞ്ഞിരിക്കണം. ബാക്ക്ലോഗ് ഒഴിവുകൾ ഉൾപ്പെടെ 1226 ഒഴിവുണ്ട്. റഗുലർ1100, ബാക്ക്ലോഗ് 126 എന്നിങ്ങനെയാണ് ഒഴിവുകൾ. ഒരു ഉദ്യോഗാർഥി ഒരു സംസ്ഥാനത്തിലേക്കേ അപേക്ഷിക്കാവൂ. സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക