കവരത്തി: ലക്ഷദ്വീപ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്പോർട്സ് ആന്റ് യൂത്ത് അഫൈർസിൽ ഫുട്ബോൾ കോച്ച് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ഡിസംബർ 13 ന് തസ്തികയിലെ ഒഴിവ് സംബന്ധിച്ച നോട്ടിഫിക്കേഷൻ വന്നു. 75,000/- രൂപയാണ് മാസശമ്പളം. അടിസ്ഥാനത്തിലാണ് നിയമനം.
ലക്ഷദ്വീപിൽ ഫുട്ബോൾ കോച്ച് ആയി ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർ അപേക്ഷ സമർപ്പിക്കേണ്ടതാണ്. നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന യോഗ്യതാ സർട്ടിഫിക്കെറ്റുകളും ഒപ്പം നൽകണം. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി ഡിസംബർ 26 ആണ്.
വിശദ വിവരങ്ങൾക്ക് 04896263972 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക