‘ലോകം കോവിഡ് മുക്തമായി’, ഇങ്ങനെയൊരു വാര്‍ത്ത നിങ്ങള്‍ കേള്‍ക്കില്ല, രോഗികള്‍ ഇല്ലാത്ത ദിവസം ഇനിയുണ്ടാകില്ല: ലോകാരോഗ്യ സംഘടന

0
406

ബെയ്ജിങ്: ലോകത്ത് നിന്നും ഇനി ഒരിക്കലും കോവിഡ് വിട്ടുമാറില്ലെന്ന്‌ ലോകാരോഗ്യ സംഘടന. വാക് സിന്‍ എടുത്താലും വൈറസ് ബാധിതര്‍ ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍.

ലോകത്താദ്യമായി വൈറസ് കണ്ടെത്തിയ ചൈനയലെ വുഹാന്‍ കേന്ദ്രീകരിച്ചുള്ള പഠനത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഘോവിന്റെ നേതൃത്വത്തിലാണ് ചൈനയില്‍ പഠനം നടത്തിയത്. രോഗികള്‍ ഇല്ലാത്ത ദിവസം ഇനിയുണ്ടാകില്ലെന്നാണ് ശാസ് ത്രജ്ഞര്‍ പറയുന്നത്.

ചൈനീസ് ശാസ് ത്രജ്ഞരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയ കൂടിക്കാഴ്ചയിലാണ് ലോകാരോഗ്യ സംഘടന പുതിയ കണ്ടെത്തലിനെക്കുറിച്ച്‌ അറിയിച്ചത്. സംഘത്തിലെ രണ്ടുപേര്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അവര്‍ ക്വാറന്റൈനിലാണിപ്പോള്‍. അതിനാലാണ് വെര്‍ച്വല്‍ കൂട്ടിക്കാഴ്ച നടത്തിയത്.

2019ല്‍ വുഹാനിലാണ് കോവിഡ് ആദ്യമായി സ്ഥിരീകരിച്ചത്. 2021 ജനുവരി ആയപ്പോഴേക്കും
ലോകത്തെമ്ബാടും 20 ലക്ഷത്തിലധികം ജീവനുകള്‍ കോവിഡ് കാരണം പൊലിഞ്ഞു. എന്നാല്‍ ആദ്യമായി രോഗം ബാധിച്ചത് ആര്‍ക്കാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ആദ്യത്തെ രോഗിയെ കണ്ടെത്തുകയെന്നത് അസാധ്യമാണെന്നാണ് വിലയിരുത്തല്‍.

വുഹാനിലെ വൈറോളജി ലാബില്‍ നിന്നോ അല്ലെങ്കില്‍ നഗരത്തിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്നോ ആകാം വൈറസ് പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

കടപ്പാട്: Sathyam Online


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here